Weekly Reflection 5th Week (1/08/2022 to 5/08/2022)

1/08/2022
Monday

 ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു അതിനുശേഷം അസംബ്ലിയിൽ പങ്കെടുത്തു കുട്ടികൾ നല്ല രീതിയിൽ തന്നെ അസംബ്ലി അവതരിപ്പിച്ചു. ഇന്ന് കുറച്ചു നേരം ലൈബ്രറിയിൽ ചെലവഴിച്ചു. പുറത്തു നല്ല മഴ പെയ്യുന്ന സമയം ആയിരുന്നു. ഉച്ചയ്ക്ക് സ്കൂളിൽ നിന്നു തന്നെ ചോറ് കഴിച്ചു അതിനുശേഷം കുട്ടികളെ സർഗ്ഗവേളക്ക് കൊണ്ടു പോയി ശേഷം 3.30ന് ബെല്ലടിച്ച് അതിനുശേഷം വീട്ടിലേക്ക് പോയി.



4/08/2022
Thursday

 കനത്ത മഴ കാരണം രണ്ടു ദിവസം സ്കൂൾ അവധി ആയിരുന്നു അതിനു ശേഷം ഇന്ന് വീണ്ടും സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഈശ്വര പ്രാർത്ഥനയ്ക്ക്  ശേഷം ക്ലാസിലേക്ക് പോയി. ഇന്ന് എട്ടാം ക്ലാസിൽ നാലാമത്തെ പീരീഡ് ആയിരുന്നു  ക്ലാസ്സ്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറച്ചു പരിപാടികൾ ആസൂത്രണം ചെയ്തു. അതിനുശേഷം സ്കൂളിൽ നിന്നു തന്നെ ചോറ് കഴിച്ചു ശേഷം കുറച്ചു നേരം ലൈബ്രറിയിൽ ചിലവഴിച്ചു. 3 30ന് ദേശീയഗാനം കഴിഞ്ഞതിനുശേഷം എല്ലാ കുട്ടികളും വീട്ടിലേക്ക് പോയതിനുശേഷം സ്കൂളിൽ നിന്നും ഇറങ്ങി.



5/08/2022
Friday

 ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹാജർ രേഖപ്പെടുത്തിയതിനു ശേഷം അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികൾ നല്ല രീതിയിൽതന്നെ അവതരിപ്പിച്ചു അതിനുശേഷം കുട്ടികളെ പാലു കുടിക്കാൻ കൊണ്ടുപോയി. ഉച്ചയ്ക്ക് ശേഷം എട്ടാം ക്ലാസ്സിൽ ആയിരുന്നു ക്ലാസ്സ് അവിടെ ഐസിടി ഉപയോഗിച്ച് കുട്ടികളെ ചൈനീസ് സംസ്കാരത്തെ കുറിച്ച് വളരെ നന്നായി പറഞ്ഞുകൊടുത്തു. കുട്ടികളിൽ നിന്ന് വളരെ നല്ല റസ്പോൺസ് ആണ് കിട്ടിയത്. അതിനുശേഷം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ മത്സരത്തിൽ പട്ടികളെ പങ്കെടുപ്പിച്ചു. 3 30ന് ബെൽ അടിച്ചതിനുശേഷം  ദേശീയഗാനം കഴിഞ്ഞ് വീട്ടിലേക്ക് പോയി.


Comments