Weekly Reflection 4th Week (25/07/2022 to 29/07/2022)
25/07/2022
Monday
അധ്യാപക പരിശീലനത്തിന് പതിനാറാം ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹരപ്പൻ സംസ്കാരത്തിലെ ധാന്യപ്പുരകൾ ഭാഗമാണ് എട്ടാം ക്ലാസിൽ നിന്ന് പഠിപ്പിച്ചത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും ചോറ് കഴിച്ചു അതിനുശേഷം വൈകുന്നേരം എല്ലാ കുട്ടികളും പോയതിനുശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
26/07/2022
Tuesday
ഇന്ന് രാവിലെ 9:10ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കുറച്ചുനേരം ലൈബ്രറിയിൽ പോയി ഇന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന വാഹന പുസ്തകപ്രകാശനം ഉണ്ടായിരുന്നു അവിടെ പോയി പുസ്തകങ്ങൾ നോക്കി അത് വളരെ നല്ലൊരു അനുഭവമായിരുന്നു. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും ചോറ് കഴിച്ച ശേഷം ഒൻപതാം ക്ലാസിൽ സർഗ്ഗവേളക്ക് പോയി ദേശീയ ഗാനത്തിന് ശേഷം വീട്ടിലേക്ക് പോയി.
27/07/2022
Wednesday
അധ്യാപക പരിശീലനത്തിന് പതിനെട്ടാം ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം അസംബ്ലിയിൽ പങ്കെടുത്തു. ഇന്ന് അബ്ദുൽ കലാമിനെ ഓർമ്മ ദിനവുമായി ബന്ധപ്പെട്ട അസംബ്ലി ആയിരുന്നു അബ്ദുൽ കലാമിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായിച്ചു. അതിനുശേഷം സ്കൂളിൽ അബ്ദുൽ കലാം ഓർമ്മദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വൈകിട്ട് എല്ലാ കുട്ടികളും പോയതിനുശേഷം വീട്ടിലേക്ക് പോയി.
29/07/2022
Friday
ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി ഹാജർ രേഖപ്പെടുത്തിയശേഷം അസംബ്ലിയിൽ പങ്കെടുത്തു. ഇന്നുച്ചയ്ക്ക് ശേഷം എട്ടാംക്ലാസിൽ ആയിരുന്നു ക്ലാസ്. ഉച്ചയ്ക്ക് ലൈബ്രറിയിൽ പോയി കേരള മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ട്രാഫിക് ബോധവൽക്കരണം എന്ന വിഷയത്തിൽ രണ്ട് ഉദ്യോഗസ്ഥർ വളരെ നന്നായി ക്ലാസ്സ് എടുത്തു. ഉച്ചയ്ക്ക് ശേഷം കുട്ടികളെ സർഗ്ഗവേള കൊണ്ടുപോയി. ദേശീയഗാനം കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങി.
Comments
Post a Comment