Weekly reflection 2nd week (11/07/2022 - 15/07/2022)
11/07/2022
Monday
ഇന്ന് രാവിലെ കൃത്യം 9:00 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം സ്കൂൾ അസംബ്ലിയിൽ പങ്കെടുത്തു. ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ കുറച്ചു വിവരണം നൽകി .സാമൂഹ്യശസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യദിനവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് പ്രോഗ്രാം നടത്തി. ഉച്ചയ്ക്ക് ശേഷം ആറാമത്തെ പീരിയഡ് എട്ടാം ക്ലാസിലും 7 ആമത്തെ പിരീഡ് അധ്യാപകൻ ഇല്ലാതിരുന്നതിനാൽ 9ാം ക്ലാസിലും പഠിപ്പിക്കേണ്ടിവന്നു. എട്ടാം ക്ലാസിൽ ഭൗമ രഹസ്യങ്ങൾ തേടി എന്ന അധ്യായത്തിലെ അവസാന ഭാഗമായ മണ്ണ് മരിക്കുന്നു എന്നതും മണ്ണിനെ എങ്ങനെ സംരക്ഷിക്കാം എന്നതുമാണ് ക്ലാസ് എടുത്തത്. മണ്ണിനെ മനുഷ്യന്റെ നിത്യജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു ചാർട്ടുകളും ആക്ടിവിറ്റി കാർഡുകളും ക്ലാസ്സ് കൂടുതൽ ആകർഷണീയമാക്കി. ഒമ്പതാം ക്ലാസിൽ കുട്ടികൾക്ക് നോട്ട് പൂർത്തിയാക്കാൻ അനുവാദം നൽകി. 3.30 നു തന്നെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കുകയും ക്ലാസുകൾ അവസാനിക്കുകയും ചെയ്തു എല്ലാ വിദ്യാർത്ഥികളും സ്കൂളിൽനിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നും ഇറങ്ങി.
12/07/2022
Tuesday
രാവിലെ 9:05 ന് സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം സ്റ്റാഫ് റൂമിലേക്ക് പോയി ഇന്ന് രണ്ടാമത്തെ പീരിയഡ് 8 ൽ ആയിരുന്നു ക്ലാസ്സ് നാളെ പരീക്ഷക്ക് തയാറായി വരാൻ ആവശ്യപ്പെട്ടു. അടുത്ത ഒരു പീരീഡിൽ ആ ക്ലാസ്സിൽ തന്നെ നമ്മുടെ ഗവണ്മെന്റ് എന്ന അധ്യായം ആരംഭിച്ചു . എല്ലാ കുട്ടികളും നല്ല രീതിയിൽ പ്രതികരിച്ചു. കൃത്യം 3.30ന് വിദ്യാർത്ഥികൾ ആലപിച്ച് ക്ലാസ്സുകൾ അവസാനിച്ചു എല്ലാ വിദ്യാർത്ഥികളും സ്കൂളിൽനിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നും ഇറങ്ങി.
13/07/2022
Wednesday
കൃത്യം 9 :10 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം സ്റ്റാഫ് റൂമിൽ പോയിരുന്നു. 10 മണിക്ക് കുട്ടികൾ ഈശ്വര പ്രാർത്ഥന ആലപിച്ചു തുടർന്ന് ഒമ്പതാം ക്ലാസിൽ അധ്യാപകൻ ഇല്ലാതിരുന്നതിനാൽ അങ്ങോട്ട് പോയി. പൈപ്പിൽ വെള്ളമില്ലാതിരുന്നതിനാൽ കിണറ്റിൽ നിന്നും കുട്ടികൾക്ക് വെള്ളം കോരി നൽകി. 8 ആം ക്ലാസ്സിൽ കുട്ടികൾക്ക്കു പരീക്ഷ നടത്തി. അതിനു ശേഷം ഒരു പീരീഡ് ക്ലാസ്സ് എടുത്തു വൈകുന്നേരം 3.30 നു ദേശഭക്തിഗാനം ആലപിച്ചു സ്കൂൾ വിട്ടു. വിദ്യാർത്ഥികളെല്ലാം പോയതിനുശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
14/07 /2022
Thursday
രാവിലെ 9:05 ന് സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം സ്റ്റാഫ് റൂമിലേക്ക് പോയി ഇന്ന് 8 ൽ ആയിരുന്നു ക്ലാസ്സ്. അവിടെ നമ്മുടെ ഗവണ്മെന്റ് എന്ന പാഠഭാഗത്തിൽ ലോകസഭ രാജ്യസഭ എന്നിവ പഠിപ്പിച്ചു. ഉച്ചയ്ക്ക് കുട്ടികളെയും മുട്ട കഴിക്കാൻ കൊണ്ട് പോയി. പിന്നെ ഒരു പിരീഡ് കുട്ടികളെ പി . ടി ക്ക് കൊണ്ടുപോയി.3.30 ന് ദേശീയങ്ങനത്തിന് ശേഷം വീട്ടിലേക്കു പോയി.
15/07/2022
Friday
ഇന്ന് രാവിലെ കൃത്യം 9:00 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഓഫീസ് റൂമിൽ പോയി രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം സ്കൂൾ അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികൾക്ക് പരീക്ഷ പേപ്പർ കൊടുത്തു. ഒരിക്കൽ കൂടി ആ പടഭാഗങ്ങൾ പഠിക്കാൻ ആവശ്യപ്പെട്ടു, തുടർന്ന് നിയമനിർമാണസഭ എന്ന പാഠഭാഗം പഠിപ്പിച്ചു. ഉച്ചയ്ക്ക് അവിടെ നിന്നും ഭക്ഷണം കഴിച്ചു. കുട്ടികളെയും സർഗ്ഗവേളക്ക് കൊണ്ടുപോയി. ദേശീയഗാനത്തിന് ശേഷം 3:30 ന് സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment