Weekly reflection 1 st week (04/07/2022 - 08/07/2022)
04/07/2022
Monday
2020-2022 അധ്യയന വർഷത്തിലെ
അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം 04 /07/ 2022 തിങ്കൾ മുതൽ ആരംഭിച്ചു എനിക്ക് അധ്യാപന പരിശീലനത്തിനായി ലഭിച്ചത് വൃന്ദവൻ ഹൈസ്കൂൾ വ്ളാത്താ ങ്കരയാണ്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തുകയും പ്രധാനാധ്യാപകനെ കണ്ടതിനു ശേഷം ഹാജർ രേഖപ്പെടുത്തി. അതിനു ശേഷം അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികൾ പ്രധാനവാർത്തയും ഇന്നത്തെ ചിന്താവിഷയവും വായിച്ചു. എനിക്ക് 8 ആം ക്ലാസ്സിലായിരുന്നു ക്ലാസ്സ്. 3 ആമത്തെ പീരീഡ് ക്ലാസ്സിൽഭൗമ രഹസ്യങ്ങൾ തേടി എന്ന പാഠഭാഗത്തിലെ ആദ്യത്തെ ഭാഗമാണ് ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചത്. ഭൂമിയുടെ ഉള്ളറയെ കുറിച്ചു പറഞ്ഞു കൊടുത്തു കുട്ടികൾ വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിച്ച് സഹകരിച്ചിരുന്നു.ഉച്ചയ്ക്ക് അവിടെ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. കൃത്യം 3. 30 ദേശീയ ഗാനം ആലപിച്ച് ക്ലാസ് അവസാനിപ്പിക്കുകയും വിദ്യാർത്ഥികൾ എല്ലാം സ്കൂളിൽ നിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നിറങ്ങുകയും ചെയ്തു.
05/07/2022
Tuesday
രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തുകയും പ്രധാനാധ്യാപകനെ കണ്ടതിനു ശേഷം ഹാജർ രേഖപ്പെടുത്തി. ഇന്ന് 2 ആ മത്തെ പീരീഡ് 8 ൽ ആയിരുന്നു ക്ലാസ്സ് കുട്ടികൾക്ക് ഒരു അഗ്നിപർവതത്തിന്റെ മോഡൽ നിർമിച്ച് അതിൽ നിന്നും ലാവ പ്രവാഹം വരുന്നത് കാണിച്ചു കൊടുത്തു. വളരെ ശ്രദ്ധയോടെ കുട്ടികൾ അത് കണ്ടിരുന്നു. കുട്ടികൾക്ക് വിവിധ ശിലകൾ പരിചയപ്പെടുത്തി. വൃന്ദവാൻ റേഡിയോയിൽ ബഷീറിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരു ചെറുകഥ പറഞ്ഞു.കൃത്യം 3. 30 ദേശീയ ഗാനം ആലപിച്ച് ക്ലാസ് അവസാനിപ്പിക്കുകയും വിദ്യാർത്ഥികൾ എല്ലാം സ്കൂളിൽ നിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നിറങ്ങുകയും ചെയ്തു.
06/07/2022
Wednesday
ഇന്ന് രാവിലെ 9:00 മണിക്ക് സ്കൂളിൽ എത്തുകയും. ഹാജർ രേഖപ്പെടുത്തുകയും ചെയ്തു തുടർന്ന് അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികൾ ഇന്നത്തെ ചിന്താവിഷയവും മഹത് വചനങ്ങളും വായിച്ചു. 4 ആമത്തെ പീരീഡ് 8 ൽ ആയിരുന്നു ക്ലാസ്സ്. അവിടെ വിവിധത്തരം അപക്ഷയങ്ങളെകുറിച്ച് ചർച്ച ചെയ്തു. അന്ന് ഉച്ചയ്ക്ക് ലൈബ്രറിയിൽ പോയി ബുക്ക് റെഫർ ചെയ്തു. 9 ആം ക്ലാസ്സിൽ സർഗ്ഗവേള സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര ആദ്യപികയെ കണ്ടു സംശയ നിവാരണം നടത്തി. 3.30 നു സ്കൂളിൽ നിന്ന് തിരിച്ചു.
07/07 /2022
Thursday
ഇന്ന് രാവിലെ 9:00 മണിക്ക് സ്കൂളിൽ എത്തുകയും. ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. ഈശ്വരപ്രാർഥനക്ക് ശേഷം സാമൂഹ്യശാസ്ത്ര അധ്യാപികയെ പോയി കണ്ടു.8 ആം ക്ലാസ്സിൽ മണ്ണ് ജനിക്കുന്നു എന്നാ പാഠഭാഗം പഠിപ്പിച്ചു. കുട്ടികൾക്ക് പ്രവർത്തനം നൽകി. ഒരു ആർട്സ് ക്ലാസ്സ്‌ൽ കുട്ടികളെയും പങ്കെടുപ്പിച്ചു. 3.30നു ദേശിയ ഗാനം ആലപിച്ച് ക്ലാസ് അവസാനിപ്പിക്കുകയും വിദ്യാർത്ഥികൾ എല്ലാം സ്കൂളിൽ നിന്ന് പോയതിനുശേഷം ഞാൻ സ്കൂളിൽ നിന്നിറങ്ങുകയും ചെയ്തു.
8/07/2022
Friday
രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തുകയും പ്രധാനാധ്യാപകനെ കണ്ടതിനു ശേഷം ഹാജർ രേഖപ്പെടുത്തി. അതിനു ശേഷം അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികൾ പ്രധാനവാർത്തയും ഇന്നത്തെ ചിന്താവിഷയവും വായിച്ചു. എനിക്ക് 8 ആം ക്ലാസ്സിലായിരുന്നു ക്ലാസ്സ്. ഉച്ചഭക്ഷണം നൽകാൻ സഹായിച്ചു. ഇന്നോവറ്റീവ് ലെസ്സൺ പ്ലാൻ ഉപയോഗിച്ച നാടക രൂപത്തിലായിരുന്നു ഇന്നത്തെ ക്ലാസ്സ്. കുട്ടികൾക്ക് മണ്ണിന്റെ നാശത്തെക്കുറിച്ച് മനസിലാക്കി കൊടുത്തു. ഉച്ചയ്ക്ക് ലൈബ്രറിയിൽ പോയി. വൈകിട്ട് ഹാജർ രേഖപ്പെടുത്തിയതിനു ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
ഈ ആഴ്ച വളരെ മികച്ച ഒരു അനുഭവം ആയിരുന്നു സ്കൂളിൽ നിന്നും കിട്ടിയത്.
Comments
Post a Comment